വീ​ടിനായി ആ​ദി​വാ​സി ഗൃ​ഹ​നാ​ഥ​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം
Sunday, October 18, 2020 12:12 AM IST
മ​റ​യൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് വീ​ട് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി ഗൃ​ഹ​നാ​ഥ​ൻ സ​മ​രം തു​ട​ങ്ങി. സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ്. മാ​സ​ങ്ങ​ളാ​യി​ട്ടും വീ​ട് അ​നു​വ​ദി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചെ​റു​വാ​ട് കു​ടി​യി​ലെ ര​മേ​ശ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​ത്തെ സി​പി​എം പി​ന്തു​ണ​ച്ചു. ഒ​ൻ​പ​തു​മാ​സം മു​ൻ​പ് വീ​ട് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​പേ​ക്ഷ സ്വീ​ക​രി​ച്ച​താ​യും അ​പേ​ക്ഷ പാ​സാ​ക്കി​യ​താ​യും ഉ​ട​ൻ ബി​ൽ​തു​ക ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ​താ​യും ര​മേ​ശ് പ​റ​യു​ന്നു. എ​ന്നാ​ൽ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നാ​ണ് ര​മേ​ശി​ന്‍റെ പ​രാ​തി.

ര​മേ​ശ് വീ​ടി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ലൈ​ഫ്മി​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ 2002-ൽ ​ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പിക്കു​ന്ന പ​ദ്ധ​തി​യി​ൽ ഇ​യാ​ൾ​ക്ക് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​വും വീ​ടും അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​താ​യും ഇ​പ്പോ​ൾ വീ​ടി​ന് അ​പേ​ക്ഷ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്ന​താ​യും ര​മേ​ശ് അ​ർ​ഹ​ത​പ്പെ​ട്ട​യാ​ളാ​ണെ​ങ്കി​ൽ വീ​ട് അ​നു​വ​ദി​ച്ചു ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക​ണ്ട് സി​പി​എം സ​മ​ര​ത്തി​ന് ഒ​ത്താ​ശ​ചെ​യ്യു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​ദാ​സ് പ​റ​ഞ്ഞു.