നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു
Sunday, October 18, 2020 12:12 AM IST
രാ​ജാ​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു. ബൈ​സ​ണ്‍​വാ​ലി ടീ ​ക​ന്പ​നി​ക്കു സ​മീ​പം കൊ​ച്ചു​പ​റ​ന്പി​ൽ ജോ​സു​കു​ട്ടി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​സ​ണ്‍​വാ​ലി​യി​ൽ​നി​ന്നും പൊ​ട്ട​ൻ​കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​സ​ൻ​വാ​ലി സ്വ​ദേ​ശി സാം​സ​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​തി​രെ​വ​ന്ന മോ​ട്ടോ​ർ ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ റോ​ഡി​ന​ടി​വ​ശ​ത്തു​ള്ള വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ത്തു താ​ഴേ​ക്കു​പ​തി​ച്ച വാ​ഹ​ന​മി​ടി​ച്ച് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യു​മ​ട​ക്കം പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന സാം​സ​ണ്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സാം​സ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.