മ​ൽ​സ്യ മൊ​ത്തവ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Monday, October 19, 2020 10:24 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ​ര​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മീ​ൻ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ വെ​ങ്ങ​ല്ലൂ​ർ സിം​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പം നീ​രാ​ളി എ​ന്ന പ​ച്ച​മീ​ൻ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.
മ​ത്സ്യ​വു​മാ​യി ഇ​വി​ടെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പോ​ലീ​സെ​ത്തി​യെ​ങ്കി​ലും പി​ൻ​മാ​റാ​ൻ ത​യാ​റാ​കാ​തെ രാ​ത്രി വൈ​കി​യും നാ​ട്ടു​കാ​ർ ഇ​വി​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ മ​ൽ​സ്യ​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് മാ​റ്റി.
മ​ൽ​സ്യ മൊ​ത്ത വ്യാ​പാ​രകേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ട​ക്കം കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ നി​ന്നും മീ​ൻ വാ​ങ്ങാ​നെ​ത്തി​യ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​യി. കോ​വി​ഡ് ക്ല​സ്റ്റ​റാ​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​നു സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​ക​ൾ വ​രെ അ​ട​പ്പി​ച്ചെ​ങ്കി​ലും ഈ ​സ്ഥാ​പ​നം മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
പോ​ലീ​സി​ലും, ആ​രോ​ഗ്യ വ​കു​പ്പി​ലും ക​ള​ക്ട​റെ​യും അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​ൽ​സ്യം മൊ​ത്ത​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്. രാ​ത്രി ഏ​ഴു മു​ത​ൽ പു​ല​ർ​ച്ചെ വ​രെ സ​മീ​പ ജി​ല്ല​യി​ൽ നി​ന്നു വ​രെ ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ട​തി​യു​ടെ അ​നു​വാ​ദ​മു​ണ്ടെ​ന്ന് സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് ഇ​വി​ടെ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്.