ഭൂ​സ​മ​രം ശ​ക്തി​പ്പെ​ടു​ത്തും: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Friday, October 23, 2020 9:49 PM IST
അ​ടി​മാ​ലി: 1964-ലെ ​ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അ​തി​ശ​ക്ത​മാ​യി ഉ​യ​രു​ന്പോ​ൾ ഈ ​പ്ര​ശ്ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തെ​ന്പാ​ടും ബാ​ധ​ക​മാ​യ ച​ട്ട​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽ​മാ​ത്രം ബാ​ധ​ക​മാ​ക്കി നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ജി​ല്ല​യോ​ടു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വെ​ല്ലു​വി​ളി​യാ​ണ്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ, 1964ലെ ​ഭൂ​പ​തി​വു ച​ട്ടം സം​സ്ഥാ​ന​ത്തു ആ​കെ ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​പ്പോ​ൾ അ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്.
ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കേ​ര​ള പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ക​ട്ട​പ്പ​ന​യി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ.​കെ. മ​ണി, തോ​മ​സ് രാ​ജ​ൻ, ജോ​യി തോ​മ​സ്, എ.​പി. ഉ​സ്മാ​ൻ, പി.​വി. സ്ക​റി​യ, ടി.​എ​സ്. സി​ദ്ദി​ക്ക്, കെ.​ഐ. ജീ​സ​സ്, പി.​ആ​ർ. സ​ലിം​കു​മാ​ർ, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.