വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ വ​ന​മോ​ഷ്ടാ​ക്ക​ൾ ആ​ക്ര​മി​ച്ചു
Friday, October 23, 2020 9:58 PM IST
അ​ടി​മാ​ലി: തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​നി​ൽ​നി​ന്നും തേ​ക്ക് ക​ഴ​ക​ൾ മു​റി​ച്ചു​ക​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ചു.
നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും തേ​ക്ക് ക​ഴ​ക​ൾ മു​റി​ച്ചു​നീ​ക്കി​യ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ നേ​ര്യ​മം​ഗ​ലം കോ​ള​നി ഭാ​ഗ​ത്ത് താ​മ​സ​ക്കാ​ര​നാ​യ ഇ​ട​ക്കു​ടി വീ​ട്ടി​ൽ ഇ.​ഇ. സു​രേ​ന്ദ്ര​നെ ഉൗ​ന്നു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ന​ഗ​രം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ നീ​നു പ്ര​തീ​പ്, വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ എ​സ്.​എ​സ്. അ​ഭി​ജി​ത്ത് എ​ന്നീ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സി​ലെ പ്ര​തി​യാ​യ സു​രേ​ന്ദ്ര​നെ അ​ന്വേ​ഷി​ച്ച് വ​ന​പാ​ല​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച​ത്. എ​ക്സൈ​സ് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സു​രേ​ന്ദ്ര​നെ സ​ർ​വീ​സി​ലി​രി​ക്കെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പേ​രി​ൽ ജോ​ലി​യി​ൽ​നി​ന്നും നീ​ക്കം​ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.