ഇ-​മാ​ഗ​സി​ൻ ഒ​രു​ക്കി മു​ത​ല​ക്കോ​ടം സ്കൂ​ൾ
Sunday, October 25, 2020 10:13 PM IST
മു​ത​ല​ക്കോ​ടം: കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ വൈ​കു​ന്ന​തോ​ടെ വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ നൈ​സ​ർ​ഗി​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഓ​ണ്‍ ലൈ​ൻ മാ​ഗ​സി​ൻ ത​യാ​റാ​ക്കി.
കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ൾ, ക​ഥ, ക​വി​ത, ലേ​ഖ​ന​ങ്ങ​ൾ, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി ശേ​ഖ​രി​ച്ച് അ​ധ്യാ​പ​ക​രാ​യ ഷൈ​നി ജോ​സ​ഫ്, ജി​ജി​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ-​മാ​ഗ​സി​ൻ ത​യാ​റാ​ക്കി​യ​ത് ലി​റ്റി​ൽ കൈ​റ്റ് അം​ഗ​ങ്ങ​ളാ​ണ്. ജോ​ർ​ജി​യ​ൻ വോ​യ്സ് എ​ന്ന മാ​ഗ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​ ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.