പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു
Sunday, October 25, 2020 10:15 PM IST
ക​ട്ട​പ്പ​ന: പ​തി​നാ​റു​കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ന​രി​യ​ന്പാ​റ സ്വ​ദേ​ശി മ​നു മ​നോ​ജ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പീ​ഡ​ന​ത്തി​ന​ര​യാ​യ പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ മ​നു ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ക്സോ, എ​സ് സി ​എ​സ്ടി, 376 ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.