രാ​മ​ക്ക​ൽ​മെ​ട്ടി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Monday, October 26, 2020 10:26 PM IST
നെ​ടു​ങ്ക​ണ്ടം: തു​ട​ർ​ച്ച​യാ​യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് രാ​മ​ക്ക​ൽ​മെ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ക​രു​ണാ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഡി​ടി​പി​സി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ലും കൂ​ട്ടം​കൂ​ട​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. 10 വ​യ​സി​ൽ താ​ഴെ​യും 65 വ​യ​സി​നു മു​ക​ളി​ലു​മു​ള്ള​വ​ർ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മി​ല്ല. കൂ​ടാ​തെ ഒ​രേ​സ​മ​യം 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

പ​നി അ​ട​ക്ക​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. എ​ല്ലാ​വ​രു​ടെ​യും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കും. ടി​ക്ക​റ്റി​നൊ​പ്പം സാ​നി​റ്റൈ​സ​റും ന​ൽ​കി​യാ​ണ് ഓ​രോ​രു​ത്ത​രെ​യും ക​ട​ത്തി​വി​ടു​ന്ന​ത്.

ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്നാ​ണ് രാ​മ​ക്ക​ൽ​മെ​ട്ടി​ലെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വി​ല​യി​രു​ത്തി​യ​ത്. ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ച്ചു.

മേ​ഖ​ല​യി​ലെ റി​സോ​ട്ടു​ക​ൾ​ക്കും ഹോം ​സ്റ്റേ​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. താ​മ​സ​ത്തി​നെ​ത്തു​ന്ന എ​ല്ലാ സ​ഞ്ചാ​രി​ക​ളു​ടെ​യും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.