കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് ഫെ​ഡ​റ​ൽ ബാ​ങ്ക് ക​ട്ടി​ലു​ക​ൾ ന​ൽ​കി
Friday, October 30, 2020 11:13 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക്. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് പ​ത്ത് ക​ട്ടി​ലു​ക​ൾ ന​ൽ​കി. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് ജേ​ക്ക​ബ്ബി​ൽ നി​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. ആ​ർ. ഉ​മാ​ദേ​വി ക​ട്ടി​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ മി​ഥു​ൻ രാ​ജ​ൻ, അ​സി.​മാ​നേ​ജ​ർ ദീ​പ​ക് ബി. ​തോ​മ​സ്, ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​സി.​ജെ. പ്രീ​തി, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ടി.​കെ.​അ​ന്ന​മ്മ ടി.​കെ., സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.