ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡ് ആ​ർ​ക്കു​വേ​ണ്ടി? ഇ​വി​ടെ ഒ​രു യാ​ത്ര​ക്കാ​ര​നു​മി​ല്ല
Friday, October 30, 2020 11:13 PM IST
മു​ട്ടം: കോ​ട​തി​പ്പ​ടി​യി​ലു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡ് ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി. തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കാ​ർ​ക്കാ​യി​ട്ടാ​ണ് മു​ൻ എം​പി​യു​ടെ കാ​ല​ത്ത് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ച്ച​ത്. ര​ണ്ട് മു​റി​യാ​യി​ട്ടാ​യി​രു​ന്നു നി​ർ​മാ​ണം.

പി​ന്നീ​ട് ഒ​രു മു​റി വ്യാ​പാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധം ഷ​ട്ട​റി​ട്ട് വേ​ർ​തി​രി​ച്ചു. എ​ന്നാ​ൽ ഈ ​ക​ട​മു​റി​യും വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ നി​ന്നും 50 മീ​റ്റ​ർ മാ​റി കോ​ട​തി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് നി​ല​വി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്.

വെ​യ്റ്റിം​ഗ് ഷെ​ഡി​ന് മു​ൻ​വ​ശം ബ​സ് നി​ർ​ത്താ​നു​ള്ള ന​ട​പ​ടി ഇ​ട​യ്ക്ക് പോ​ലീ​സ് സ്വീ​ക​രി​ച്ചി​രു​ന്നു. വീ​ണ്ടും ബ​സു​ക​ൾ വെ​യ്റ്റിം​ഗ് ഷെ​ഡി​നു സ​മീ​പ​ത്തു നി​ന്നും അ​ക​ലെ നി​ർ​ത്തി തു​ട​ങ്ങി. സ​ന്ധ്യ​യാ​യാ​ൽ വെ​യി​റ്റിം​ഗ് ഷെ​ഡ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്.