ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സ​മ​രം
Friday, October 30, 2020 11:18 PM IST
ചെ​റു​തോ​ണി: മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ട്ട​യ വ​സ്തു​ക്ക​ളെ​ല്ലാം ബാ​ങ്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം ആ​ഗ​സ്തി. ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു​മു​ൻ​പി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ഗ​സ്തി.

ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്ക്കു​ക, അ​ന്യാ​യ​മാ​യ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കു​ക, കാ​ർ​ഷി​ക ബി​ൽ റ​ദ്ദു​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​ാർ​ഷ​ിക ബി​ല്ലി​ന്‍റെ കോ​പ്പി പ്ര​തി​ഷേ​ധ​ക്കാ​ർ കീ​റി​യെ​റി​ഞ്ഞു.

ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ജോ​യി വ​ർ​ഗീ​സ്, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജോ​യി മൂ​ലേ​ക്കാ​ട്ട്, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, പി.​പി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.