മൂ​ന്നു​കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു
Friday, October 30, 2020 11:18 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും​മൂ​ലം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​രു​ദ്ധ​ാര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന മ​ണ്ണു- ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ന്നു. മ​ണ്ണു പ​ര്യ​വേ​ഷ​ണ മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ലും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്പ​ളം മേ​ഖ​ല​യി​ൽ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ഭാ​ഗ​വു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്. 2700 ഹെ​ക്ട​റോ​ളം സ്ഥ​ല​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ല് ക​യ്യാ​ല, ജ​ല​സം​ഭ​ര​ണി, വൃ​ക്ഷ​ത്തൈ ന​ടീ​ൽ, തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി, കു​ള​ങ്ങ​ൾ, മ​ഴ​ക്കു​ഴി എ​ന്നി​വ നി​ർ​മി​ക്കും.

മ​ന്ത്രി എം.​എം. മ​ണി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ങ്കി​ലും മ​ന്ത്രി പ​രി​പാ​ടി​ക്ക് നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി ആ​വി​ഷ്ക​ര​ണ​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച മ​ന്ത്രി പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​സി​ച്ചു.

ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വെ​ച്ച​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ എം. ​സി​യൂ​സ്, ക​ട്ട​പ്പ​ന മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ അ​രു​ണ്‍​രാ​ജ്, ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, വി​ജി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.