മൂവാറ്റുപുഴ: യ ുവദീപ്തി-കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ പിഎസ്സിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതീകാത്മകമായി പരീക്ഷ എഴുതി പ്രതിഷേധിച്ചു.
സിപിഒ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പിഎസ് സി മൈനോരിറ്റി കോച്ചിംഗ് സെന്ററുകളിൽ തുല്യത നടപ്പാക്കുക, സമയ ബന്ധിതമായി ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവജനങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായത്.
യോഗത്തിൽ രൂപത പ്രസിഡന്റ് ജിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സിറിയക്ക് ഞാളൂർ, ആനിമേറ്റർ സിസ്റ്റർ റെനിറ്റ് എഫ്സിസി, ജനറൽ സെക്രട്ടറി ജോർബിൻ ബേബി എന്നിവർ പങ്കെടുത്തു.
രൂപത ഭാരവാഹികളായ സിറിൾ അത്തിയ്ക്കൽ, റോജിൻ മാത്യു, മാത്യു പോൾ, ബിബിന ജോസ്, ജോണ് കുര്യാക്കോസ്, നോബിൾ ലാൽ, സെബിൻ ആന്റണി, ഡോണ ബേബി, ജോയ്സി പി. ജോണി, അനു ഫ്രാൻസിസ്, മഞ്ജിമ ജോർജ്, ഫിയോണ ബെന്നി എന്നിവർ നേതൃത്വം നൽകി.
അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന പിഎസ് സിയുടെ നടപടി പ്രതിഷേധാർഹമാണെന്നു യോഗം ചൂണ്ടിക്കാട്ടി