മു​ല്ല​പ്പ​ള്ളി​യും ഉ​മ്മ​ൻ​ചാ​ണ്ടി​യും ജി​ല്ല​യി​ൽ
Friday, November 27, 2020 10:01 PM IST
തൊ​ടു​പു​ഴ: യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ത്ഥം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​ക്ക് 12.30ന് ​തൊ​ടു​പു​ഴ പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ക്കു​ന്ന മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​പ്ര, മൂ​ന്നി​ന് മ്രാ​ല, നാ​ലി​ന് പ​ടി​ഞ്ഞാ​റേ​കോ​ടി​ക്കു​ളം, അ​ഞ്ചി​ന് വ​ണ്ണ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 11ന് ​അ​റ​ക്കു​ളം, ഉ​ച്ച​ക്ക് 12.30ന് ​രാ​ജ​മു​ടി, 1.30-ന് ​ത​ങ്ക​മ​ണി, 2.30ന് ​തൂ​ക്കു​പാ​ലം, 3.30ന് ​ച​ക്കു​പ​ള്ളം, 4.15ന് ​മാ​ട്ടു​ക്ക​ട്ട, 5.15ന് ​വ​ണ്ടി​പ്പെ​രി​യാ​ർ, 6.30-ന് ​പെ​രു​വ​ന്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.