ഫ്ള​ക്സും പോ​സ്റ്റ​റു​ക​ളു​മി​ല്ല, മാ​തൃ​ക​യാ​യി ഇ​വ​ർ
Tuesday, December 1, 2020 9:56 PM IST
തൊ​ടു​പു​ഴ:​ ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ന്പോ​ൾ വാ​ർ​ഡ് ഇ​ള​ക്കി​മ​റി​ച്ചു​ള്ള പ​ര​സ്യ പ്ര​ച​ര​ണ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു നി​ന്നു മാ​തൃ​ക​യാ​കു​ക​യാ​ണ് ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ.
വാ​ർ​ഡി​ൽ സു​പ​രി​ചി​ത​രാ​യ ത​ങ്ങ​ൾ​ക്ക് വ്യ​ക്തി ബ​ന്ധ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ജ​യി​ച്ചു ക​യ​റാ​മെ​ന്നും അ​തി​നാ​യി ഫ്ള​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ 27-ാം വാ​ർ​ഡ് കോ​താ​യി​ക്കു​ന്നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍ വാ​ർ​ഡി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.​
മൂ​ന്നുത​വ​ണ മ​ത്സരിച്ചു വി​ജ​യി​ക്കു​ക​യും വൈ​സ് ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ത​ന്നെ സം​ബ​ന്ധി​ച്ച് വോ​ട്ട​ർ​മാ​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​ഭി​പ്രാ​യം. വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള പ്ര​സ്താ​വ​ന മാ​ത്ര​മാ​ണ് വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​
ന​ഗ​ര​സ​ഭ 30-ാം വാ​ർ​ഡാ​യ ന​ടു​ക്ക​ണ്ടം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ.​ ഹ​രി​യും പ​ര​സ്യ​പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് വോ​ട്ടു തേ​ടു​ന്ന​ത്.​ അ​ഭ്യ​ർ​ഥ​ന​യു​മാ​യി ത​നി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം.​ അ​ഞ്ചുത​വ​ണ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഹ​രി​യു​ടെ പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും കോ​വി​ഡ്, ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ്.​ ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡാ​യ മ്രാ​ല​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരി​ക്കു​ന്ന കെ.​കെ.​ തോ​മ​സും പ​ര​സ്യ പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് വോ​ട്ടു തേ​ടു​ന്ന​ത്.
പോ​സ്റ്റ​ർ, ബാ​ന​ർ, ഫ്ള​ക്സ് എ​ന്നി​യൊ​ന്നും തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ളാ​യി തോ​മ​സ് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ കെ.​കെ.​തോ​മ​സ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. 2000-ലും 2010-​ലും ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യി​ച്ച ഇ​ദ്ദേ​ഹം 2010-ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.​
എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് തോ​മ​സ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. വാ​ർ​ഡി​ൽ ഫ്ള​ക്സ് പോ​ലെ​യു​ള്ള പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ൾ സ്ഥാ​പി​ക്കാ​തെ വീ​ടു ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം മ​തി​യെ​ന്നാ​ണ് ര​ണ്ടു പേ​രും തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി തീ​രു​മാ​ന​ത്തി​ൽ നി​ന്നു പി​ന്നോ​ട്ടു പോ​യെ​ങ്കി​ലും തോ​മ​സ് നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്നു.​
കു​റ​ഞ്ഞ മു​ത​ൽമു​ട​ക്കി​ൽ ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് നോ​ട്ടീ​സ് അ​ച്ച​ടി​ച്ച് വീ​ടു​ക​ളി​ൽ ന​ൽ​കി നേ​രി​ട്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് തോ​മ​സ് ചെ​യ്യു​ന്ന​ത്.​ഫ്ള​ക്സി​നും പോ​സ്റ്റ​റി​നു​മാ​യി ചെ​ല​വി​ടു​ന്ന തു​ക വാ​ർ​ഡി​ലെ രോ​ഗി​ക​ളും മ​റ്റു​മാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​നാ​ണ് തോ​മ​സി​ന്‍റെ തീ​രു​മാ​നം.