പതിവുതെറ്റിക്കാതെ ചേരാ കൊക്കന്‍മാര്‍
Tuesday, February 23, 2021 11:24 PM IST
കൊ​ച്ചി: പ​ക്ഷി നി​രീ​ക്ഷ​ക​ര്‍​ക്കു ന​യ​ന​വ​സ​ന്ത​മൊ​രു​ക്കി ദേ​ശാ​ട​ന​പ​ക്ഷി​ക​ളാ​യ ഏ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ ബി​ല്‍​സ് (ചേ​രാ കൊ​ക്ക​ന്‍​മാ​ര്‍) പ​തി​വു​തെ​റ്റി​ക്കാ​തെ കേ​ര​ള​ത്തി​ലെ​ത്തി. ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ നേ​പ്പാ​ള്‍, താ​യ്‌​ല​ൻ​ഡ്, ക​മ്പോ​ഡി​യ, മ്യാ​ന്‍​മ​ര്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന ഇ​വ കേ​ര​ള​ത്തി​നു പു​റ​മെ മ​റ്റു ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ശ്രീ​ല​ങ്ക​യി​ലേ​ക്കും വ​ര്‍​ഷം​തോ​റും പ​റ​ക്കു​ന്നു. തൃ​ശൂ​രി​ലെ മ​ധു​ക്ക​ര​യി​ൽ മാ​ത്രം ഇ​ക്കൊ​ല്ലം ആ​യി​ര​ത്തി​ല​ധി​കം ചേ​രാ കൊ​ക്ക​ന്‍​മാ​ര്‍ എ​ത്തി.

അ​ര​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ നീ​ള​മു​ള്ള കൊ​ക്കു​ക​ളാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. കൊ​ക്കു​ക​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ചേ​രാ​തെ മേ​ല്‍, കീ​ഴ് കൊ​ക്കു​ക​ള്‍​ക്കി​ട​യി​ലു​ള്ള വ​ലി​യ​വി​ട​വും ശ്ര​ദ്ധേ​യം. ഓ​പ്പ​ണ്‍ ബി​ല്‍​സ് (ചേ​രാ കൊ​ക്ക​ന്‍​മാ​ര്‍) എ​ന്ന പേ​രു വീ​ഴാ​നും ഇ​തു​ത​ന്നെ കാ​ര​ണം. 85 സെ​ന്‍റി​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​വും 81 സെ​ന്‍റി​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ നീ​ള​വും ഒ​ന്പ​തു കി​ലോ​യി​ല​ധി​കം തൂ​ക്ക​വും വ​യ്ക്കു​ന്ന ഇ​വ​യു​ടെ ചി​റ​കു​ക​ള്‍​ വിടർത്തിയാൽ ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​മു​ണ്ടാ​കും.

പ്ര​ജ​ന​ന​കാ​ല​ങ്ങ​ളി​ല്‍ കാ​ലു​ക​ള്‍​ക്കു പി​ങ്ക് നി​റ​വും തൂ​വ​ലു​ക​ള്‍​ക്കു വെ​ളു​ത്ത നി​റ​വു​മാ​യി​രി​ക്കും. അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ കാ​ലു​ക​ള്‍​ക്കു ചാ​ര​നി​റ​വും തൂ​വ​ലു​ക​ള്‍​ക്കു വെ​ളു​പ്പു ക​ല​ര്‍​ന്ന ചാ​ര​നി​റ​വും. ഇ​വ​യു​ടെ ദേ​ശാ​ട​ന​ത്തി​നും പ്ര​ത്യേ​ക​ത​യു​ണ്ട്. പ്ര​ജ​ന​ന​ത്തി​നാ​യി ബം​ഗ​ളൂ​രു, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, നേ​പ്പാ​ള്‍, ഒ​റീ​സ, ഹൈ​ദ​രാ​ബാ​ദ്, മ്യാ​ന്‍​മ​ര്‍, കം​ബോ​ഡി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചേ​ക്കേ​റു​ന്ന ഈ ​പ​ക്ഷി​ക​ൾ​ക്കു മ​റ്റ​വ​സ​ര​ങ്ങ​ളി​ല്‍ കേ​ര​ളം, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഇ​ഷ്ട​ഇ​ട​ങ്ങ​ള്‍.

ജ​ല​ജീ​വി​ക​ളാ​യ ഞ​വു​ണി​ക്ക, ക​ക്ക എ​ന്നി​വ​യാ​ണ് ഇ​ഷ്ട ഭ​ക്ഷ​ണം. പ​ര​സ്പ​രം ചേ​രാ​തെ​യു​ള്ള കൊ​ക്കു​ക​ള്‍​ക്കി​ട​യി​ലു​ള്ള വി​ട​വി​ല്‍​വ​ച്ച് ഇ​ര​ക​ളു​ടെ പു​റം​തോ​ട് ത​ക​ര്‍​ത്താ​ണു ഭ​ക്ഷി​ക്കു​ന്ന​ത്. അ​തി​നു യോ​ജി​ച്ച​വി​ധം ബ​ലി​ഷ്ഠ​മാ​ണു കൊ​ക്കു​ക​ൾ. ച​തു​പ്പു​ക​ളോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​യ​ല്‍ തീ​ര​ങ്ങ​ളി​ലു​മാ​ണു വാ​സം. കോ​ള​നി​യാ​യി താ​മ​സി​ക്കു​ന്ന ഇ​വ​യു​ടെ ഒ​രു കോ​ള​നി​യി​ല്‍ കു​റ​ഞ്ഞ​ത് 130 കൂ​ടു​ക​ള്‍ വ​രെ​യു​ണ്ടാ​കും.