ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ റി​ട്ട. പോ​സ്റ്റ്മാ​ൻ മ​രി​ച്ചു
Monday, May 17, 2021 9:49 PM IST
തൃ​പ്പൂ​ണി​ത്തു​റ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യ​വേ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് റി​ട്ട​യേ​ർ​ഡ് പോ​സ്റ്റ്മാ​ൻ മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ കോ​ഴി​ക്ക​രി ക​റു​ക​ശേ​രി​യി​ൽ സി.​കെ. മോ​ഹ​ന​ൻ (69) ആ​ണ് മ​രി​ച്ച​ത്. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍​റെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്ക​ൻ പ​റ​വൂ​ർ പി.​എം.​യു.​പി. സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഹ​ന​ന് ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​രു​ടെ വീ​ട് വെ​ള്ള​ക്കെ​ട്ടി​ലാ​യ​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി തെ​ക്ക​ൻ പ​റ​വൂ​ർ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: രേ​ഷ്മ, ര​ശ്മി.