പെ​രി​യാ​റി​നു കു​റു​കെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു
Monday, November 22, 2021 12:23 AM IST
ആ​ലു​വ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് ഫ്ര​ണ്ട്-ജേ​ക്ക​ബ് ആ​ലു​വ​യി​ൽ പെ​രി​യാ​റി​നു കു​റു​കെ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു പ്രതിഷേധിച്ചു. പ​രി​പാ​ടി യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം ഉ​ദ്ഘാ​ട​നം ചെയ്തു.
പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് പൂ​ഴി​ത്തു​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ മ​ൺ​സൂ​ർ പാ​ല​യം പ​റ​മ്പി​ൽ, ആ​ർ.​ ദി​നേ​ശ്, ഡി. ​ഷി​ബു, ആ​ൽ​ബി​ൻ പ്ലാ​ക്ക​ൽ, സാ​ൻ​ജോ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ർ​ഷ​കസം​ഘം പ​യ​ർ കൃ​ഷി തു​ട​ങ്ങി

കാ​ഞ്ഞൂ​ർ: ക​ർ​ഷ​ക സം​ഘം പാ​റ​പ്പു​റം യൂ​ണി​റ്റ് തി​രു​വ​ലം​ചു​ഴി​യി​ൽ ഒ​ന്ന​ര ഏ​ക്ക​ർ ത​രി​ശ് ഭൂ​മി​യി​ൽ പ​യ​ർ കൃ​ഷി തു​ട​ങ്ങി. വി​ത്തി​ട​ൽ ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് അം​ഗം അ​ഡ്വ. കെ. ​തു​ള​സി ഉ​ദ്ഘ​ട​നം ചെ​യ്തു.കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്ത് സി​പി​എം കാ​ഞ്ഞൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. ബി​നോ​യ്‌, എം.​ജി. ഗോ​പി​നാ​ഥ് , എം.​ജി. ശ്രീ​കു​മാ​ർ, പി. ​അ​ശോ​ക​ൻ, പി. ​ത​മ്പാ​ൻ, പി.​എ​സ്. മോ​ഹ​ന​ൻ, എ​ൻ.​എ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.