പ​ട്ടി​ക​ജാ​തി-​പട്ടികവ​ർഗ വി​ഭാ​ഗ​ക്കാ​ർ ദു​രി​ത​ത്തി​ൽ
Monday, January 24, 2022 12:13 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി മു​ട​ങ്ങു​ന്ന​തു പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. ഇ​തി​നെ​തി​രേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഐ​ക​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി.

ജ​ന​റ​ൽ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചു കൂ​ലി ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണു തി​രി​ച്ച​ടി​യാ​യ​ത്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 36,31, 554 രൂ​പ​യാ​ണു കു​ടി​ശി​ക​യു​ള്ള​ത്. പ​ട്ടി​ക​ജാ​തി​ക്കാ​ർ 36,08,799 രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 22,755 രൂ​പ​യു​മാ​ണു ന​ൽ​കേ​ണ്ട​ത്.

സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​മാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ആ​ദ്യം പ​ണം ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ജാ​തീ​യ​മാ​യി ത​രം​തി​രി​ച്ച​ത്. എ​ന്നാ​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​ണ് നി​ല​വി​ൽ കൂ​ലി ല​ഭി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് വി​ഭാ​ഗ​ക്കാ​ർ​ക്കും ഒ​രേ തു​ക​യാ​ണ് കൂ​ലി​യാ​യി ല​ഭി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തെ തു​ക​യാ​ണ് കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ചെ​യ്തി​ട്ടും കൂ​ലി ല​ഭി​ക്കാ​ത്ത​ത് ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത​വ​രു​ണ്ട്. ചി​കി​ത്സാ കാ​ര്യ​ങ്ങ​ൾ​ക്കും മറ്റും പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ജാ​തി തി​രി​ച്ചു കൂ​ലി​കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടി​ശി​ക​യാ​യ മു​ഴു​വ​ൻ തു​ക​യും അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സിം​ന സ​ന്തോ​ഷും, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.