ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Wednesday, May 18, 2022 12:41 AM IST
പെ​രു​മ്പാ​വൂ​ർ: ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ക്സൈ​സ് പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി സോ​യ്‌​ദൂ​ർ റ​ഹ്മാ​ൻ (22) ആ​ണ് പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ​നി​ന്നു എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​ത​ര സം​സ​ഥാ​ന​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. വി​ൽ​പ്പ​ന​യ്‌​ക്കാ​യി പ​ട്ടാ​ൽ ഭാ​ഗ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു 1.110 ഗ്രം ​ക​ഞ്ചാ​വ് എ​ക്സൈ​സ്‌ പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.