വെ​ള്ള​ക്കെ​ട്ടി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Thursday, May 19, 2022 10:15 PM IST
ആ​ലു​വ: മു​പ്പ​ത്ത​ടം എ​ട​യാ​റ്റു​ചാ​ലി​ൽ മ​ഴ പെ​യ്തു നി​റ​ഞ്ഞ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ മുപ്പ ത്തടം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. എ​ര​മം വെ​ട്ടു​കാ​ട് നാ​ലോ​ടി​പ്പ​റ​ന്പി​ൽ സ​ജീ​വ​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ആ​ദി​ത്യ​ൻ പാ​ട​ത്തേ​ക്കി​റ​ങ്ങി​യ​ത്. നീ​ന്തു​ന്ന​തി​നി​ടെ താ​ണു​പോ​യ ആ​ദി​ത്യ​നെ ര​ക്ഷി​ച്ച് ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​മ്മ: ല​ത. സ​ഹോ​ദ​രി: കൃ​ഷ്ണ​വേ​ണി.