കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി
Tuesday, May 24, 2022 12:20 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി. ജി​ല്ല ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, മു​ഖ്യ നി​രീ​ക്ഷ​ക​ൻ ഗി​രീ​ഷ് ശ​ർ​മ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വി​ധു എ. ​മേ​നോ​ൻ എ​ന്നി​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വു​മു​ള്ള ലേ​ബ​ൽ ബാ​ല​റ്റ് യൂ​ണി​റ്റി​ൽ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും "നോ​ട്ട’​യു​ടെ​യും ഒ​ഴി​കെ​യു​ള്ള ബ​ട്ട​ണു​ക​ൾ മ​റ​ച്ച​ശേ​ഷം സീ​ൽ ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ട്രോം​ഗ് റൂം ​കൂ​ടി​യാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജ് ലൈ​ബ്ര​റി ബി​ൽ​ഡിം​ഗി​ലാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് മോ​ക് ടെ​സ്റ്റും ന​ട​ത്തി.
തെ​ര​ഞ്ഞെ​ടു​ത്ത 14 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ 1,000 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.
വോ​ട്ടു​ക​ൾ എ​ണ്ണി യ​ന്ത്ര​ങ്ങ​ളു​ടെ കൃ​ത്യ​ത​യും ഉ​റ​പ്പു വ​രു​ത്തി.