16 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ റീ​ഡിം​ഗ്: പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Saturday, April 13, 2024 4:08 AM IST
കാ​ക്ക​നാ​ട്: പു​ക​പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രേ റീ​ഡിം​ഗ് ന​ൽ​കി​യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ടി​ഒ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കൊ​ച്ചി​യി​ലെ പ​ച്ചാ​ളം ട്രേ​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ആ​ണ് ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രേ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ 16 വാ​ഹ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​രേ റീ​ഡിം​ഗ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടു.

തു​ട​ർ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പു​ക​പ​രി​ശോ​ധ​ന​ക്ക് യോ​ഗ്യ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​നൊ​പ്പം ട​യ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ഷോ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പു​ക പ​രി​ശോ​ധ​ന കേ​ന്ദ്രം ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ടെ​ങ്കി​ലും തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സ​ർ കെ. ​മ​നോ​ജ് ന​ട​പ​ടി​യെ​ടു​ത്ത​ത് .