ആ​ലു​വ ബി​എ​സ്എ​ൻ​എ​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​യ്ക്ക്
Friday, April 26, 2024 4:24 AM IST
ഒ​ഴി​യു​ന്ന പ്ര​ധാ​ന കെ​ട്ടി​ടത്തിൽ താ​ത്ക്കാ​ലി​ക കോ​ട​തി

ആ​ലു​വ: താ​ത്ക്കാ​ലി​ക കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നാ​യി ആ​ലു​വ ടെ​ലി​ഫോ​ൺ എ​ക്ചേ​ഞ്ച് പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് മാ​റ്റു​ന്നു. അ​തേ വ​ള​പ്പി​ൽ ത​ന്നെ​യു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു.

ആ​ലു​വ മു​ൻ​സി​ഫ്, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും. പ്ര​ധാ​ന കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കി​ട്ടി​യാ​ൽ ഫ​ർ​ണി​ഷിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി നി​ർ​ദി​ഷ്ട ആ​ലു​വ കോ​ട​തി സ​മു​ച്ച​യ കെ​ട്ടി​ടം നി​ർ​മി​ക്കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കും. 37.2542 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ നാ​ലു​നി​ല കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

പു​തി​യ കെ​ട്ടി​ടം വ​രു​ന്ന​തോ​ടെ ആ​ലു​വ​യി​ൽ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ക്കോ​ട​തി, പോ​ക്സോ കോ​ട​തി എ​ന്നി​വ​യും മാ​റ്റി സ്ഥാ​പി​ക്കും. വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എം​എ​സി​ടി കോ​ട​തി​യും ചേ​ർ​ന്ന് ആ​റ് കോ​ട​തി​ക​ളാ​ണ് ആ​ലു​വ​യി​ൽ ഒ​റ്റ​ക്കു​ട​ക്കീ​ഴി​ൽ വ​രും.