ജി​ല്ല​യി​ല്‍ 56 മാ​തൃ​കാ ബൂ​ത്തു​ക​ള്‍
Friday, April 26, 2024 4:17 AM IST
കൊ​ച്ചി: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ 56 മാ​തൃ​കാ ബൂ​ത്തു​ക​ള്‍. 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നാ​ല് വീ​തം 56 മാ​തൃ​കാ ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി, കു​ടി​വെ​ള്ളം, ഇ​ല​ക്ട്രി​സി​റ്റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, നി​ല​വാ​ര​മു​ള്ള ഫ​ര്‍​ണി​ച്ച​റു​ക​ള്‍, സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍,

വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ സേ​വ​നം, ടോ​ക്ക​ണ്‍ വി​ത​ര​ണം എ​ന്നി​വ കൂ​ടാ​തെ കാ​ഴ്ച പ​രി​മി​ത​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന, ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ല്‍, ത​ണ​ല്‍ സം​വി​ധാ​നം എ​ന്നീ​വ മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഉ​റ​പ്പാ​ക്കും. ഇ​തു​കൂ​ടാ​തെ 14 വ​നി​താ ബൂ​ത്തു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

വോ​ട്ട് ചെ​യ്യാ​ന്‍ ബോ​ട്ടി​ല്‍ സൗ​ജ​ന്യ യാ​ത്ര

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചു. 85 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കു​മാ​ണ് സൗ​ജ​ന്യ യാ​ത്ര.

പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി തി​രി​കെ പോ​കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

പെ​രി​യം​തു​രു​ത്തു​കാ​ര്‍​ക്ക് തോ​ണി തന്നെ ശ​ര​ണം

കൊ​ച്ചി: റോ​ഡും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും പെ​രി​യം​തു​രു​ത്തു​കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യണമെങ്കിൽ പു​ഴ ക​ട​ക്കാൻ തോ​ണി മാത്രമേയുള്ളൂ. സു​ര​ക്ഷി​ത​മാ​യി വോ​ട്ട് ചെ​യ്യാൻ പോകാനും മ​ട​ങ്ങാ​നും ര​ണ്ട് ബോ​ട്ടാണ് ആ​വ​ശ്യ​പ്പെ​ട്ടതെങ്കിലും കി​ട്ടി​യ​ത് പ​ഴ​യ ര​ണ്ട് തോ​ണി. ക​ടു​ത്ത വെ​യി​ലും ചൂ​ടുംകൊണ്ട് ജീ​വ​നും കൈയിൽപിടിച്ച് മറുകരയിലെത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട 'വി​ധി'​യാ​ണ് പെ​രി​യം​തു​രു​ത്തി​ലെ 1200ഓ​ളം വോ​ട്ട​ര്‍​മാ​ര്‍​ക്ക്.

വ​രാ​പ്പു​ഴ​യു​മാ​യി റോ​ഡ്മാ​ര്‍​ഗം ബ​ന്ധ​മു​ള്ള ദ്വീ​പാ​ണ് പെ​രി​യം​തു​രു​ത്ത്. എ​ന്നാ​ല്‍ ദ്വീ​പി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് എ​തി​ല്‍​വ​ശ​ത്തെ പു​ഴ​യ്ക്ക​പ്പു​റ​മു​ള്ള ച​രി​യം​തു​രു​ത്തി​ലെ ചേ​ന്നൂ​ര്‍ എ​എം​എം എ​ല്‍​പി സ്‌​കൂ​ളി​ൽ. 90, 91 ന​മ്പ​ര്‍ ബൂ​ത്തു​ക​ളാ​ണി​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ 91-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് പെ​രി​യം​തു​രു​ത്തു​കാ​ര്‍​ക്ക് വോ​ട്ട്.

ഈ ​ബൂ​ത്തി​ല്‍ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ പെ​രി​യം​തു​രു​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​ണ്. 200ല്‍ ​താ​ഴെ വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മേ ച​രി​യം​തു​രു​ത്തി​ൽ താ​മ​സ​ക്കാ​രാ​യു​ള്ളു. ത​ങ്ങ​ള്‍​ക്കാ​യി പെ​രി​യം​തു​രു​ത്തി​ല്‍ ബൂ​ത്ത് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ക്ക​പ്പെ​ട്ട​താ​ണ് ദു​രി​തം പേ​റി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തേ​ണ്ട ദു​ര്‍​വി​ധി ഉ​ണ്ടാ​യ​തെ​ന്ന് പെ​രി​യം​തു​രു​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.

യുഡിഎഫ് വോട്ടർ ഹെൽപ്പ്‌ലൈൻ

കൊച്ചി: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ സഹായിക്കാൻ ഹെൽപ് ലൈൻ നമ്പറുമായി യുഡിഎഫ്. 7994049994 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വോട്ടർമാർക്ക് ആവശ്യമായ സഹായവും മാർഗ നിർദേശങ്ങളും സംശയ നിവാരണവും ലഭിക്കും.