ഡ്രൈവിംഗ് ടെസ്റ്റ് പ​രി​ഷ്കാ​ര​ത്തി​ൽ വ​ല​യു​ന്നു : ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ പ​രീ​ക്ഷാ​ർ​ഥി​കളുടെ പ്ര​തി​ഷേ​ധം
Friday, April 26, 2024 4:17 AM IST
കാ​ക്ക​നാ​ട്: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഹാ​ജ​രാ​കേ​ണ്ട തീ​യ​തി​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ എ​റ​ണാ​കു​ളം ആ​ർ​ടി ഓ​ഫീ​സ് റ​ദ്ദാ​ക്കി​യ​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ച് ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ആ​ർ സു​രേ​ഷി​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. മെ​യ് ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ടെസ്റ്റി​നാ​യി സ്ലോ​ട്ട് ല​ഭി​ച്ച നാ​ലാ​യി​ര​ത്തോ​ളം പേ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കൂ​ട്ട​ത്തോ​ടെ വ​കു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ഇ​രു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ സം​ഘ​ടി​ച്ച് ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി​യ​ത്. സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​ത്ര​യും​പേ​ർ പു​തി​യ സ്ലോ​ട്ട് എ​ടു​ത്താ​ൽ​ത്ത​ന്നെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഊ​ഴ​ത്തി​നാ​യി മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. കൂ​ടാ​തെ ലേ​ണേ​ഴ്സ് പാ​സാ​യി ആ​റു മാ​സ​ത്തി​ന​കം ടെ​സ്റ്റ് എ​ടു​ത്തി​ല്ലെ​ങ്കി​ൽ ലേ​ണേ​ഴ്സ് റ​ദ്ദാ​കും.

കാ​ക്ക​നാ​ട് ഡ്രൈ​വിം​ഗ് ഗ്രൗ​ണ്ടി​ൽ 100 മു​ത​ൽ 130 പേ​ർ വ​രെ യാ​ണ് ഒ​രു ദി​വ​സം ടെ​സ്റ്റി​ന് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​താ​ണ് മേ​യ് ഒ​ന്നു​മു​ത​ൽ മു​ത​ൽ 30 എ​ണ്ണ​മാ​ക്കി വ​കു​പ്പു മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചു​രു​ക്കി​യ​ത്.