കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, April 13, 2024 10:59 PM IST
പെ​രു​ന്പാ​വൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ല​പ്പു​റം ത​വ​നൂ​ർ നെ​ല്ലി​പ്പാ​കു​ണ്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ക​ൻ ജു​നൈ​ദ് ദാ​രി​മി ത​നി​യം​പു​റം (29) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഹ​ഫ്ത്ത, മു​ഷ്റ​ഫ, റ​മീ​സ്, റി​യാ​സ് എ​ന്നി​വ​ർ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എം​സി റോ​ഡി​ൽ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് സ​മീ​പ​ത്ത് കി​ട​ന്ന ടാ​റിം​ഗ് മി​ക്സ​ർ മെ​ഷീ​നി​ലും ലോ​റി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

മ​ല​പ്പു​റ​ത്ത് നി​ന്നും മു​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​ണ് കാ​ർ. അ​പ​ക​ട​ത്തി​ൽ കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.