തൊ​ടു​പു​ഴ​യി​ൽ ആ​വേ​ശമായി ജോ​യ്സ്
Tuesday, April 16, 2024 5:40 AM IST
മൂ​വാ​റ്റു​പു​ഴ : ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തൊ​ടു​പു​ഴ മ​ണ്ഡ​ലം സ്വീ​ക​ര​ണ പ​ര്യ​ട​നം ആ​വേ​ശ​മാ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ടി​ച്ചു​കൂ​ടി​യ​ത്. പൂ​ക്കൂ​ട​ക​ൾ, ക​ണി​ക്കൊ​ന്ന, ര​ക്ത​ഹാ​രം, വാ​ഴ​ക്കു​ല, പ​ഴ​ങ്ങ​ൾ, കി​രീ​ടം തു​ട​ങ്ങി​യ​വ അ​വ​ർ സ്നേ​ഹോ​പ​ഹാ​ര​മാ​യി ന​ൽ​കി.

രാ​വി​ലെ എ​ട്ടി​ന് മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ, അ​രി​ക്കു​ഴ, വ​ഴി​ത്ത​ല, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, മു​ട്ടം, ഒ​ള​മ​റ്റം, തു​ട​ങ്ങ​നാ​ട്, കോ​ലാ​നി, കാ​ഞ്ഞി​ര​മ​റ്റം, കാ​രി​ക്കോ​ട്, തെ​ക്കും​ഭാ​ഗം, ഇ​ട​വെ​ട്ടി, പ​ട്ട​യം​ക​വ​ല, മു​ത​ല​ക്കോ​ടം, പെ​രു​ന്പി​ള്ളി​ച്ചി​റ, പാ​റ, വെ​ങ്ങ​ല്ലൂ​ർ, ജ്യോ​തി സൂ​പ്പ​ർ ബ​സാ​ർ തു​ട​ങ്ങി​യ​യി​ട​ങ്ങ​ൾ പി​ന്നി​ട്ട് വൈ​കു​ന്നേ​രം 6.30ന് ​മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.