ഹെ​റോ​യി​നു​മാ​യി നാ​ല് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Tuesday, April 16, 2024 5:54 AM IST
പെ​രു​മ്പാ​വൂ​ർ: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി നാ​ല് ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സം നാ​ഗോ​ൺ സ്വ​ദേ​ശി സെ​യ്ഫു​ൾ ഇ​സ്ലാം (26), വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ബു​ട്ടു (50), സു​ജി​ത് മ​ണ്ഡ​ൽ (36), ജു​വ​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ട​ന്ത​റ ഭാ​ഗ​ത്ത് നി​ന്നാ​ണ് സം​ഘ​ത്തെ ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. ഹെ​റോ​യി​ൻ 95 കു​പ്പി​ക​ളി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​സാ​മി​ൽ നി​ന്ന് തീ​വ​ണ്ടി മാ​ർ​ഗം പെ​രു​മ്പാ​വൂ​രി​ലെ​ത്തി​ക്കു​ന്ന ഹെ​റോ​യി​ൻ ഒ​രു കു​പ്പി​ക്ക് 1000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് വി​റ്റി​രു​ന്ന​ത്.

പെ​രു​മ്പാ​വൂ​ർ എ​എ​സ്പി മോ​ഹി​ത് രാ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. രാ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ വി. ​വി​ദ്യ, എ​ൻ.​പി. ശ​ശി, എ​എ​സ്ഐ പി.​എ. അ​ബ്ദു​ൾ മ​നാ​ഫ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ടി.​എ​ൻ. മ​നോ​ജ് കു​മാ​ർ, ടി.​എ. അ​ഫ്സ​ൽ, മു​ഹ​മ്മ​ദ് ഷാ​ൻ, ബെ​ന്നി ഐ​സ​ക് തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.