സ്വകാര്യ ബസും പാചകവാതക ലോറിയും കൂട്ടിയിടിച്ചു
1575250
Sunday, July 13, 2025 5:15 AM IST
12 പേർക്ക് പരിക്ക്
പോത്താനിക്കാട്: കക്കടാശേരി-കാളിയാർ റോഡിൽ ആയങ്കര മൃഗാശുപത്രിക്കു സമീപം സ്വകാര്യ ബസും പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു. ബസ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ 8.15ന് മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ വിവിധ ആംബുലൻസുകളിലായി മൂവാറ്റുപുഴയിലേയും കോലഞ്ചേരിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടില്ല.