യുവാവിനെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1580777
Saturday, August 2, 2025 10:24 PM IST
കൊച്ചി: പോണേക്കരയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം മാറമ്പള്ളി കുന്നത്തുകര വീരന്പറമ്പുവീട്ടില് അബൂബക്കറിന്റെ മകന് സുമീറാണ് (39) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സുമീറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജൂലൈ 31ന് ലോഡ്ജില്‍ മുറിയെടുത്ത സുമീറിനെ പിറ്റേന്ന് രാവിലെ പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മാനേജര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി ചേരാനെല്ലൂര്‍ പോലീസ് അറിയിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.