ജലജീവൻ മിഷൻ എട്ടു മാസത്തിനകം പൂർത്തിയാക്കും: മന്ത്രി
1580804
Sunday, August 3, 2025 4:30 AM IST
വൈപ്പിൻ: വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷൻ പദ്ധതി ഇനിയും നടപ്പിപ്പാക്കാത്ത വീടുകളിൽ അടുത്ത എട്ടു മാസങ്ങൾക്കുള്ളിൽ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
സർക്കാർ അധികാരം ഏറ്റതിനുശേഷം ഇതുവരെ 44 ലക്ഷം കുടുംബങ്ങളിൽ ജലജീവന്‍ മിഷൻ പദ്ധതിയിലൂടെ കുടിവള്ളം എത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. മുളവുകാട് പഞ്ചായത്തിൽ നവീകരിച്ച മൂന്ന് ബോട്ട് ജെട്ടികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി .
1.22 കോടി രൂപ ചെലവിലാണ് സിസിലി ബോട്ടുജെട്ടി, പോഞ്ഞിക്കര വടക്ക് ബോട്ടുജെട്ടി, ആശുപത്രി ബോട്ടുജെട്ടി എന്നീ മൂന്ന് ജെട്ടികളുടെ നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.
ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. അബ്ബാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, മെമ്പർമാരായ ലക്സി ഫ്രാൻസിസ്, ബെല്ലു മെൻഡെസ്, ലൈസ സേവ്യർ, ജനറൽ കൗൺസിൽ അംഗം കെ.കെ. ജയരാജ്, സിന്ധു എസ്തുടങ്ങിയവർ പ്രസംഗിച്ചു.