കാ​ല​ടി ശ്രീശ​ങ്ക​ര വാ​ക്ക് വേ ​പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ
Friday, April 26, 2019 1:20 AM IST
കാ​ല​ടി: കാ​ല​ടി​യി​ൽ ശ്രീ ​ശ​ങ്ക​ര വാ​ക്ക് വേ ​പ​ദ്ധ​തി​യി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. നി​ർ​മാ​ണം തു​ട​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി ഇ​ഴ​യു​ന്ന സ്ഥി​തി​യാ​ണ്.

മാ​ർ​ച്ച് മാ​സ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. മ​തി​യാ​യ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ്പാ​ത​ക​ളി​ൽ വി​രി​ച്ച ടൈ​ലു​ക​ൾ പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​പ്പാ​ത​യി​ൽ കൈ​വ​രി സ്ഥാ​പി​ക്കാ​ൻ കു​ഴി​ക​ളെ​ടു​ത്തെ​ങ്കി​ലും കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. പ​ണി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ വ​ലി​യ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​യ പ​ദ്ധ​തി​യാ​ണി​ത്.

ന​ട​പ്പാ​ത നി​ർ​മി​ക്കാ​നാ​യി പു​റ​ന്പോ​ക്ക് ഭൂ​മി കൃ​ത്യ​മാ​യി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചെ​ങ്കി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​തു​ണ്ടാ​യി​ല്ല. കാ​ല​ടി ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തും കാ​ഞ്ഞൂ​ർ റോ​ഡി​ലും ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും പു​റ​ന്പോ​ക്ക് ഭൂ​മി ഏ​റ്റെ​ടു​ത്തി​ല്ലാ​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ റോ​ഡി​നു വേ​ണ്ട​ത്ര വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്.

പ​ദ്ധ​തി​യി​ൽ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ച​പ്പോ​ൾ റോ​ഡി​നെ​ക്കാ​ൾ വ​ള​രെ​യ​ധി​കം ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ ചി​ല ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളെ അ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ൻ കാ​ര​ണ​മെ​ന്നും പാ​തി​വ​ഴി​യി​ലാ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ക​ച്ച​വ​ട​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.