റോ​ഡ​രി​കി​ൽ വ​ച്ചി​രു​ന്ന സ്കൂ​ട്ട​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു
Wednesday, August 14, 2019 12:07 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ൽ വ​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പു​ഴ​യി​ലേ​ക്കു ത​ള്ളി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​മാ​ലൂ​ർ മ​രോ​ട്ടി​ച്ചു​വ​ട് തൊ​ടു​വി​ല​പ്പ​റ​ന്പി​ൽ വി​വേ​കി​ന്‍റെ സ്കൂ​ട്ട​റാ​ണ് പു​ഴ​യി​ലേ​ക്കു ത​ള്ളി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ക​രു​മാ​ലൂ​ർ കൈ​പ്പ​ട്ടി അ​ന്പ​ല​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ വാ​ഹ​നം പ​ഞ്ച​റാ​യി​രു​ന്നു. തു​ട​ർ​ന്നു കൈ​പ്പെ​ട്ടി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള അ​പ്രോ​ച്ച് റോ​ഡി​ൽ വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി വി​വേ​ക് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ന​ന്നാ​ക്കാ​മെ​ന്നു ക​രു​തി​യാ​ണു വാ​ഹ​നം റോ​ഡി​ന്‍റെ അ​രി​ക​ത്തു​വ​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്നു യു​വാ​വ് പ​റ​ഞ്ഞു.
എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ പോ​ലീ​സെ​ത്തി​യ​പ്പോ​ഴാ​ണു വാ​ഹ​നം പു​ഴ​യി​ൽ കി​ട​ക്കു​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു യു​വാ​വ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ക​ര​യ്ക്കു ക​യ​റ്റി. വാ​ഹ​ന​ത്തി​ന്‍റെ ലോ​ക്ക്, ന​ന്പ​ർ പ്ലേ​റ്റ് എ​ന്നി​വ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.