കിണറുകളിലെ കറുത്ത ജലം: റി​പ്പോ​ർ​ട്ട്തേ​ടി ക​ള​ക്ട​റു​ടെ ക​ത്ത്
Thursday, August 22, 2019 1:29 AM IST
ആ​ലു​വ: അ​ശോ​ക​പു​രം മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ലം ക​റു​ത്ത നി​റ​മാ​കു​വെ​ന്ന പ​രാ​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് ജി​ല്ലാ​ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ലും ജി​ല്ലാ​ക​ള​ക്ട​ർ നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ജി​സ്റ്റി​ക്സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് മാ​ലി​ന്യം ഉ​റ​വ​യാ​യി എ​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​രാ​തി ന​ൽ​കി​യി​ട്ടും ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ ആ​രോ​ഗ്യ വി​ഭാ​ഗ​മോ എ​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നി​ട​യി​ൽ അ​ശോ​ക​പു​രം മേ​ഖ​ല​യി​ൽ നി​ന്ന് ശ്വാ​സം മു​ട്ട്, പ​നി എ​ന്നി​വ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യി ആ​ശു​പ​ത്രി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വ​രും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം ഭീ​ഷ​ണി​യി​ലാ​യി​ട്ടും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നാ​ളെ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്താ​നും നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.