വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Thursday, August 22, 2019 11:19 PM IST
പ​ള്ളു​രു​ത്തി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. പെ​രു​മ്പ​ട​പ്പ് കോ​ണം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​നു സ​മീ​പം തി​രു​നി​ല​ത്ത് രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സ്വ​പ്ന (38)ആ​ണു മ​രി​ച്ച​ത്.

ര​ണ്ടു​ദി​വ​സം മു​ന്പു വൈ​പ്പി​ൻ ഭാ​ഗ​ത്തു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ളു​ടെ സ്കൂ​ട്ട​റി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സ്വ​പ്ന​യു​ടെ മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ന​വ​നീ​ത്, വി​വേ​ക്.