വിഷരഹിത പച്ചക്കറിക്കൃഷി നടത്തുന്നു
Tuesday, September 10, 2019 12:48 AM IST
ശ്രീ​മൂ​ല​ന​ഗ​രം: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര ട്ര​സ്റ്റ് നാ​ടി​നൊ​പ്പം നന്മയ്ക്കൊ​പ്പം പ​ദ്ധ​തി​യി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​ര​ണ്യ​കം ഗ്രൗ​ണ്ടി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത്ത് ക​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്ഷേ​ത്ര​ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലും വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലും ഉ​ള്ള ത​രി​ശ് ഭൂ​മി​ക​ളി​ൽ ജൈ​വ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത് പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. തൊ​ഴി​ൽ ര​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വ​രു​മാ​ന​മാ​ർ​ഗം എ​ന്ന നി​ല​യി​ൽ ഒ​രു ഹ​രി​ത​സേ​ന രൂ​പ​വ​ത്ക്ക​രി​ച്ച് ശ്രീ​മൂ​ല​ന​ഗ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ത​രി​ശ് നി​ല​ങ്ങ​ളേ​യും കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ് ട്ര​സ്റ്റ് ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യി​ൽനി​ന്ന് ല​ഭി​ക്കു​ന്ന വി​ള​വ് ന്യാ​യ​വി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ വി​പ​ണ​ന സം​വി​ധാ​ന​വും ക്ഷേ​ത്ര​ട്ര​സ്റ്റ് ഒ​രു​ക്കും. പു​തി​യ ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് സ്കൂ​ൾ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കും.