ടി​വി വാ​ങ്ങാ​ൻ സ്വ​രൂ​പി​ച്ച പണം മോ​ഷ​ണം പോ​യി
Tuesday, September 10, 2019 12:49 AM IST
പ​റ​വൂ​ർ: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വി​ധ​വ​യാ​യ വ​യോ​ധി​ക ടി.​വി വാ​ങ്ങ​ണ​മെ​ന്ന ഏറെനാളത്തെ ആ​ഗ്ര​ഹ​ത്തോ​ടെ പ​ക​ല​ന്തി​യോ​ളം ജോ​ലി​ചെ​യ്തു​ണ്ടാ​ക്കി​യ പ​ണ​വും സ്വ​ർ‌​ണ​വും മോ​ഷ​ണം പോ​യി. ചെ​റി​യ​പ​ല്ലം​തു​ര​ത്ത് തു​രു​ത്തു​മ്മ​ൽ പ​രേ​ത​നാ​യ വ‌​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (64)യു​ടെ സ​ന്പാ​ദ്യ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണം പോ​യ​ത്. ആ​റു പ​വ​നും 15,000 രൂ​പ​യും ക​വ​ർ​ന്നു. വീ​ട്ടു​ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന ചി​ന്ന​മ്മ പു​ല​ർ​ച്ചെ ജോ​ലി​ക്കു പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.
മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തുറ​ന്ന് ഒ​രു മാ​ല​യും ര​ണ്ടു വ​ള​ക​ളു​മ​ട​ക്കം ആ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ണ​ത്തി​ന് ടി​വി വാ​ങ്ങാ​ൻ കു​റെ​നാ​ളാ​യി സ്വ​രൂ​പി​ച്ച തു​ക​യാ​ണ് മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ടി​വി വാ​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നുശേ​ഷം ചി​ന്ന​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​റ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.