ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Tuesday, September 10, 2019 12:50 AM IST
പെ​രു​ന്പാ​വൂ​ർ: ക​ഞ്ചാ​വു​മാ​യി വീ​ണ്ടും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സ​രി​ഫു​ൽ ഇ​സ് ലാം (20), മി​ത്തു സ​ർ​ദാ​ർ (26) എ​ന്നി​വ​രെ​യാ​ണ് കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ സ​ജി​കു​മാ​റും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പെ​രു​ന്പാ​വൂ​ർ മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പന​യ്ക്കാ​യി വ​ന്ന സ​രി​ഫു​ൽ ഇ​സ് ലാ​മി​നെ പെ​രു​ന്പാ​വൂ​ർ ടൗ​ണി​ൽനി​ന്നും മി​ത്തു സ​ർ​ദാ​റി​നെ നെ​ടും​തോ​ട് ഭാ​ഗ​ത്തുനി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശംനി​ന്നു വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ച 210 ഗ്രാം ​കഞ്ച​ാവും ക​ണ്ടെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ൽ​പന ന​ട​ത്തു​ന്ന​തി​നു​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പെ​രു​ന്പാ​വൂ​രി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്നു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കീ​ഴി​ലു​ള്ള ഷാ​ഡോ സം​ഘം പെ​രു​ന്പാ​വൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു പൊ​തി ക​ഞ്ചാ​വ് 500, 1000 രൂ​പ നി​ര​ക്കു​ക​ളി​ലാ​ണ് ഇ​വ​ർ വി​ൽ​പന ന​ട​ത്തി​യി​രു​ന്ന​ത്.
വി​ൽ​പന​യ്ക്കാ​യി ത​യാ​റാ​ക്കി​വ​ച്ച 21 പൊ​തി​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന 210 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. നാ​ട്ടി​ൽ പോ​യി വ​രു​ന്പോ​ൾ ട്രെ​യി​ൻ മാ​ർ​ഗം ര​ഹ​സ്യ​മാ​യി കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ . ക​ഞ്ചാ​വ് വി​ൽ​പന​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ട് വ​ള​രെ നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. പ്ര​തി​ക​ളെ പെ​രു​ന്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി .