വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക്: രാ​ജി​വ​ച്ചെ​ന്നു പ്ര​സി​ഡ​ന്‍റ്; പു​റ​ത്താ​ക്കി​യെ​ന്ന് ഇ​ട​തു​പ​ക്ഷം
Sunday, October 20, 2019 12:58 AM IST
വാ​ഴ​ക്കു​ളം: സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​താ​യി ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ൾ. വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക്-2824 പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു ഗ്രീ​ൻ​വി​ല്ല നേ​ര​ത്തെ രാ​ജി​വ​ച്ച​താ​യി പ്ര​ഖാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യെ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ബാ​ങ്കി​ലെ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​സി​ഡ​ന്‍റ് അ​തി​നു ത​യാ​റാ​യി​ല്ലെ​ന്ന് ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ര​ണ്ട് പ്യൂ​ണ്‍, ഒ​രു അ​റ്റ​ൻ​ഡ​ർ, ഒ​രു ഡി​പ്പോ മാ​നേ​ജ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ത്ത ഡി​പ്പോ മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ശ​രി​യാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ബാ​ങ്കി​ൽ അ​റ്റ​ൻ​ഡ​ർ, പ്യൂ​ണ്‍, ഡി​പ്പോ മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​യി നാ​ല് ഒ​ഴി​വു​ക​ളു​ണ്ടാ​യി​രു​ന്ന​ത് നി​ക​ത്താ​ൻ എ​ഴു​ത്തു പ​രീ​ക്ഷ ന​ട​ത്തി റാ​ങ്കു​ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ൾ ഇ​ത​ര പ​ഞ്ചാ​യ​ത്തി​ലെ നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് റാ​ങ്ക് ലി​സ്റ്റ് തി​രു​ത്തി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 29നു ​ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യി​ൽ അ​ഭി​പ്രാ​യ സ​മ​ന്വ​യ​മി​ല്ലാ​ത്ത​തി​നാ​ലും സു​താ​ര്യ​മാ​യി നി​യ​മ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലും രാ​ജി സ​ന്ന​ദ്ധ​ത പ​ര​സ്യ​മാ​യി അ​റി​യി​ച്ചെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

നി​യ​മ​നം ന​ട​ത്തു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ ഭ​ര​ണ​സ​മി​തി​യി​ൽ പൊ​തു​യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന അ​വി​ശ്വാ​സം അ​റി​യി​ച്ചി​രു​ന്നു. ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടാ​ൻ പൊ​തു​യോ​ഗം ശി​പാ​ർ​ശ ചെ​യ്ത​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് ത​നി​ക്കെ​തി​രേ അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ​ന്നു ക​ഴി​ഞ്ഞ 15ന് ​ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​യ ക​ത്ത് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഭ​ര​ണ​സ​മി​തി സം​ബ​ന്ധി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സെ​ക്ര​ട്ട​റി ഈ ​ക​ത്ത് സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു പ​ക്ഷാം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം 18നു ​ച​ർ​ച്ച​യ്ക്ക് എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​സി​ഡ​ന്‍റ് പ​ക്ഷ​ക്കാ​രാ​യ അ​ഞ്ചു പേ​രും പ​ങ്കെ​ടു​ത്തി​ല്ല. പ​തി​മൂ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം നാ​ല്, സി​പി​ഐ ര​ണ്ട്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ട് എ​ന്നി​ങ്ങ​നെ എ​ൽ​ഡി​എ​ഫി​ന് എ​ട്ടം​ഗ​ങ്ങ​ളും പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ യു​ഡി​എ​ഫി​ന് അ​ഞ്ചം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.