മ​ട്ടാ​ഞ്ചേ​രി​ മു​ങ്ങി, പാ​റ്റ​ശ​ല്യം രൂ​ക്ഷം
Monday, October 21, 2019 11:47 PM IST
മ​ട്ടാ​ഞ്ചേ​രി: തോ​രാ മ​ഴ​യി​ൽ തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു മ​ട്ടാ​ഞ്ചേ​രി വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. റോ​ഡു​ക​ൾ മു​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര മു​ച്ച​ക്ര വാ​ഹ​ന​യാ​ത്ര പൂ​ർ​ണ​മാ​യി നി​ല​ച്ചു. പ​ല​രും വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടു കാ​ൽ​ന​ട​യാ​യി യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴു​ണ്ടാ​യ ഓ​ള​ങ്ങ​ൾ റോ​ഡ​രി​കി​ലെ വീ​ട്ടു​കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി. വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ചി​ല വീ​ട്ടു​കാ​രു​ടെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. കൂ​വ​പ്പാ​ടം, കോ​ച്ചേ​രി, കേ​മ്പി​രി, ടൗ​ൺ ഹാ​ൾ റോ​ഡ്, പു​തി​യ റോ​ഡ്, അ​മ​രാ​വ​തി, മാ​ത്തു​ട്ടി​പ്പ​റ​മ്പ്, ച​ക്കാ​മാ​ടം, മ​ട്ടാ​ഞ്ചേ​രി​യി​ലെ ചേ​രി​പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി.

ഉ​യ​ര​ത്തി​ൽ​പ്പ​ണി​ത ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലും ഇ​ത്ത​വ​ണ വെ​ള്ളം ക​യ​റി. ഈ ​മേ​ഖ​ല​യി​ൽ പാ​റ്റ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത് ജ​ന​ജീ​വി​തം അ​സ​ഹ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ട​ക​ൾ​ക്ക് മു​ക​ളി​ൽ പാ​കി​യി​രി​ക്കു​ന്ന സ്ലാ​ബു​ക​ൾ​ക്ക​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പാ​റ്റ​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ക്ഷ​തേ​ടി വീ​ടു​ക​ളി​ലേ​ക്കും മ​റ്റും ചേ​ക്കേ​റി​യ​ത്. ഇ​തു​മൂ​ലം രൂ​ക്ഷ​മാ​യ ഗ​ന്ധ​വും വീ​ടു​ക​ളി​ൽ രൂ​പ​പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ക്ക​ള​യി​ൽ ചാ​യ തി​ള​പ്പി​ക്കാ​ൻ പോ​ലും നി​ർ​വാ​ഹ​മി​ല്ലെ​ന്നു വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ൽ​പോ​ലും ഉ​ണ്ടാ​വാ​ത്ത വെ​ള്ള​ക്കെ​ട്ടാ​ണ് ഒ​റ്റ​മ​ഴ​യി​ൽ മ​ട്ടാ​ഞ്ചേ​രി​യി​ൽ രൂ​പ​പെ​ട്ട​ത്.