ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു
Tuesday, November 19, 2019 10:56 PM IST
കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ വി​മു​ക്ത​ഭ​ട​നു ദാ​രു​ണാ​ന്ത്യം. പ​ത്ത​നം​തി​ട്ട ക​ല്ലൂ​പ്പാ​റ കാ​ലാ​യി കെ.​ജെ. മ​ത്താ​യി (82) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ എ​റ​ണാ​കു​ളം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൈ​നി​ക കാ​ന്‍റീ​നി​ല്‍ പോ​കാ​നാ​യി എ​ത്തി​യ മ​ത്താ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ബ​സ് ജീ​വ​ന​ക്കാ​ര്‍ ഇ​റ​ങ്ങി​യോ​ടി. നാ​ട്ടു​കാ​ര്‍ ബ​സ് ത​ള്ളി​നീ​ക്കി​യ​ശേ​ഷ​മാ​ണു മ​ത്താ​യി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ’ഫി​ർ​ദൗ​സ്’ ബ​സി​ന്‍റെ ഡ്രൈ​വ​ർ ജോ​ർ​ജ് ജോ​സ​ഫി​നെ (44) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.