ജി​പി​എ​സ് സൂ​പ്പ​ർ സ്ലാം: ​വി​ശ്വ​ജ്യോ​തി​ക്ക് ഓ​വ​റോ​ൾ കി​രീ​ടം
Friday, November 22, 2019 1:21 AM IST
അ​ങ്ക​മാ​ലി: തി​രു​വാ​ണി​യൂ​ർ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ന്ന ജി​പി​എ​സ് സൂ​പ്പ​ർ സ്ലാം ​നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.16 സ്വ​ർ​ണ​മെ​ഡ​ലും 12 വെ​ള​ളി​മെ​ഡ​ലും 11 വെ​ങ്ക​ല മെ​ഡ​ലും നേ​ടി സ്‌​കൂ​ൾ ഓ​വ​റോ​ൾ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.
25 സി​ബി​എ​സ്ഇ-​ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ളെ പി​ന്നി​ലാ​ക്കി 134 പോ​യി​ന്‍റു​മാ​യാ​ണ് വി​ശ്വ​ജ്യോ​തി ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് ഒ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ജോ​ർ​ജ് വി. ​ജോ​സ്, ഗ്രൂ​പ്പ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ജോ​സ​ഫ് വി.​ജോ​സ്, പെ​ൺ​കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഐ​റി​സ് മ​നോ​ജ്, ഗ്രൂ​പ്പ് നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ക​രേ​ൻ ബെ​ന്നി എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​രാ​യി.