ഗ​ണി​തോ​ത്സ​വം ത്രി​ദി​ന ക്യാ​ന്പ് തു​ട​ങ്ങി
Saturday, January 18, 2020 12:43 AM IST
വൈ​പ്പി​ൻ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ​ണി​തോ​ത്സ​വം ത്രി​ദി​ന ക്യാ​ന്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ള​ങ്കു​ന്ന​പ്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്. ശ​ർ​മ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഗ​ണി​ത​പ​ഠ​നം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​വും പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത​വു​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പിച്ചി​രി​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ. ജോ​ഷി അ​ധ്യ​ക്ഷ​നാ​യി. എളങ്കുന്നപ്പുഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഉ​ഷ മാ​നാ​ട്ട്, ജോ​സ്പെ​റ്റ് ജേ​ക്ക​ബ്, കെ.​വി. ലീ​ല, മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.