ജി​ല്ല​യി​ല്‍ നാ​ലു പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്, ചി​കി​ത്സ​യി​ല്‍ 26 പേ​ർ
Friday, May 29, 2020 11:42 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്ന് വി​മാ​ന​മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​യ​വ​രും ഒ​രാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​യു​ടെ അ​ടു​ത്ത ബ​ന്ധു​വു​മാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 26 ആ​യി.
മേ​യ് 27ന് ​കു​വൈ​റ്റ് - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ 48കാ​രി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍. ഇ​വ​രെ കൊ​ച്ചി​യി​ലെ​ത്തി​യ ദി​വ​സംത​ന്നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. 27ന് ​ത​ന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ 47 കാ​രി​യാ​ണ് മ​റ്റൊ​രാ​ള്‍. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് 27ന് ​ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
17ന് ​അ​ബു​ദാ​ബി-കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് മ​റ്റ് ര​ണ്ടു പേ​ർ. 63 കാ​ര​നാ​യ ഒ​രാ​ള്‍ വ​ട​വു​കോ​ട് സ്വ​ദേ​ശി​യും 32 കാ​ര​നാ​യ മ​റ്റേ​യാ​ള്‍ എ​റ​ണാ​കു​ളം പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യു​മാ​ണ്. ഇ​രു​വ​രും കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ലു പേ​രെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തി​നു പു​റ​മെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ, കൊ​ല്ലം സ്വ​ദേ​ശി​ക​ളെ ഇ​ന്ന​ലെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രും വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ​വ​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഇ​വ​ർ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
23 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും 591 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 72 പേ​രും വീ​ടു​ക​ളി​ല്‍ 8274 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ല്‍നി​ന്ന് 292 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ല്‍ 210 എ​ണ്ണം സ​മൂ​ഹ​വ്യാ​പ​നം അ​റി​യു​ന്ന​തി​നാ​യി സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച​യ​വ​യാ​ണ്. ഇ​ന്ന​ലെ ല​ഭി​ച്ച 98 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ നാ​ല് എ​ണ്ണം പോ​സി​റ്റീ​വും 94 എ​ണ്ണം നെ​ഗ​റ്റീ​വു​മാ​ണ്. ഇ​നി 497 ഫ​ല​ങ്ങ​ള്‍ കൂ​ടി​യാ​ണ് കി​ട്ടാ​നു​ള്ള​ത്.
23 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 721 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. കൂ​ടാ​തെ 248 പേ​ര്‍ പ​ണം ന​ല്‍​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.