പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ‌ ക​ണ്ടെ​ത്തി
Friday, June 5, 2020 9:55 PM IST
കോ​ത​മം​ഗ​ലം: പി​ണ​വൂ​ര്‍​കു​ടി ആ​ദി​വാ​സി ഊ​രി​ല്‍ 10-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പി​ണ​വൂ​ര്‍​കു​ടി ആ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം മ​രു​തും​മൂ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍റെ മ​ക​ള്‍ അ​പ​ര്‍​ണ (15) ആ​ണ് മ​രി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​നു​ള്ളി​ലെ ബാ​ത്ത് റൂം ​വെ​ന്‍റി​ലേ​ഷ​ന്‍ ഗ്രി​ല്ലി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ അ​മ്മ മ​ക​ളെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പി​ണ​വൂ​ര്‍​കു​ടി ഗ​വ.​ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ധി, ബി​ബി​ന്‍.