മ​ത്സ്യ​ബ​ന്ധ​ന​ യാ​ന​ങ്ങ​ൾ 15 വ​രെ ക​ട​ലി​ൽ പോ​ക​രു​ത്
Tuesday, August 11, 2020 12:15 AM IST
വൈ​പ്പി​ൻ: ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഈ മാസം 15 വരെ ക​ട​ലിൽ പോകരുതെന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മാ​ജാ ജോ​സ് അ​റി​യി​ച്ചു.
ഇ​ന്ന​ലെ ജി​ല്ലാ​ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വേ​ലി​യേ​റ്റ​വും മോ​ശ​മാ​യ കാ​ലാ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂ​ലൈ 30ന് ​ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു​ മു​ത​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ക​ട​യി​ൽ നി​യ​ന്ത്രി​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു അ​നു​മ​തി ന​ൽ​കി​​യി​രു​ന്നു.
കാ​ലാ​വ​സ്ഥ മോ​ശ​മ​യ​തി​നെ ത്തുട​ർ​ന്ന് ആ​ദ്യം ഏ​ഴാം തീ​യ​തി ​വ​രെ​യും പി​ന്നീ​ട് ഒ​ന്പ​താം​ തി​യ​തി വ​രെ​യും നീ​ട്ടി.