സിഐയ്ക്കു കോവിഡ്: പ്രണവ് വധക്കേസ് അന്വേഷണോദ്യോഗസ്ഥരിൽ പലരും ക്വാറന്‍റൈനിൽ
Tuesday, September 29, 2020 12:21 AM IST
ചെ​റാ​യി: പു​ത്ത​ൻ​വേ​ലി​ക്ക​ര സി​ഐ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ കു​ഴു​പ്പി​ള്ളി​യി​ലെ പ്ര​ണ​വ് വ​ധം അ​ന്വേ​ഷി​ച്ച സ്പെ​ഷ​ൽ ടീം ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും ക്വാ​റ​ന്‍റൈ​നി​ൽ ആ​യി. ഇ​തി​ൽ മു​ന​ന്പം എ​സ്ഐ​യും ഉ​ൾ​പ്പെ​ടും.
പ്ര​ണ​വ് വ​ധ​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. പു​ത്ത​ൻ​വേ​ലി​ക്ക​ര സി​ഐ ഉ​ൾ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ളെ മു​ന​ന്പം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​തും മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും.
ഇ​തേ​ത്തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ആ​രോ​ഗ്യ വ​കു​പ്പി​നു ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പ​നി​യും ജ​ല​ദോ​ഷ​വും ഉ​ള്ള​വ​രെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​നും അ​ല്ലാ​ത്ത​വ​രെ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​നു​മാ​ണ് വി​ധേ​യ​മാ​ക്കു​ക.