വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി ജി​ല്ലാ പോ​ലീ​സ്
Friday, October 2, 2020 12:25 AM IST
ആ​ലു​വ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ 34 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഡ്രൈ​വ് ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കാ​ത്ത 12 ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 500 രൂ​പ വീ​തം പി​ഴ​യി​ട്ടു. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 27 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 879 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1,160 പേ​ർ​ക്കെ​തി​രേ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച അ​ഞ്ചു ക​ട​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.