വി​വാ​ഹ സ​മ്മാ​ന​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ളും മൊ​ബൈ​ൽ ഫോ​ണും കൈ​മാ​റി
Sunday, June 13, 2021 1:41 AM IST
ചെ​ന്ത്രാ​പ്പി​ന്നി: മാ​തൃ​ക​യാ​യി വ​ധൂ​വ​ര​ൻ​മാ​ർ. വി​വാ​ഹ സ​മ്മാ​ന​മാ​യി കോ​വി​ഡ് പ്ര​ധി​രോ​ധ വ​സ്തു​ക്ക​ളും ഓ​ണ്‍​ലൈ​ൻ വി​ദ്യ​ഭ്യാ​സ​ത്തി​ന് മൊ​ബൈ​ൽ ഫോ​ണും കൈ​മാ​റി
ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഹാ​രി​സി​ന്‍റെ​യും ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​നി​യാ​യ ന​സ്രി​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​ണ് ന​ൻ​മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ത​ന്‍റെ വി​വാ​ഹ​ത്തി​ന് മ​റ്റു​ള്ള​വ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ഹാ​രി​സ് പ​റ​ഞ്ഞു.​വ​ധു​വാ​യ ന​സ്രി​നോ​ട് കാ​ര്യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പും.
സാ​നി​റ്റെ​സ​ർ, പിപിഇ കി​റ്റ്, ഗ്ലൗ​സ്, പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ, മാ​സ്ക്ക് എ​ന്നി​വ​യും ഓ​ണ്‍​ലൈ​ൻ വി​ദ്യ​ഭ്യാ​സ​ത്തി​നാ​യി മൊ​ബൈ​ലു​മാ​ണ് സ​മ്മാ​ന​ങ്ങ​ളാ​യി കൈ​മാ​റി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​യ്പ​മം​ഗ​ലം ചാ​ച്ചാ​ജി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ശോ​ഭ സു​ബി​ൻ കോ​വി​ഡ് പ്ര​ധി​രോ​ധ വ​സ്തു​ക്ക​ളും മൊ​ബൈ​ലും ഏ​റ്റു​വാ​ങ്ങി. ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​ണെ​ന്ന് ശോ​ഭ സു​ബി​ൻ പ​റ​ഞ്ഞു. ചാ​ച്ചാ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ വി​വാ​ഹ സ​മ്മാ​ന​മാ​യി വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് ച​ന്ദ​ന​തൈ സ​മ്മാ​നി​ച്ചു. ക​യ്പ​മം​ഗ​ല​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന "സ്മാ​ർ​ട്ട് ക​യ്പ​മം​ഗ​ലം' ​പ​ദ്ധ​തി​യി​ലേ​ക്കാ​ണ് വ​ധൂ​വ​ര​ൻ​മാ​ർ വ​സ്തു​ക്ക​ൾ കൈ​മാ​റി​യ​ത്.
ചെ​ന്ത്രാ​പ്പി​ന്നി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഉ​മ​റു​ൽ ഫാ​റൂ​ഖ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി എ ​കെ ജ​മാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം വീ​ട്ടു​മു​റ്റ​ത്ത് വ​ധൂ​വ​ര​ൻ​മാ​ർ ച​ന്ദ​ന​തൈ ന​ട്ടു.
ദു​ബൈ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഹാ​രി​സ് ഇ​ൻ​കാ​സ് ദു​ബൈ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.